Site icon Fanport

കീൻ ലൂയിസിനെ ലോണിൽ കൈമാറാൻ പൂനെ, ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ ഉള്ള ക്ലബുകൾ ചർച്ചയിൽ

അറ്റാക്കിംഗ് മിഡ്ഫീൽഡ് റോളിലും വിങ്ങിലും മികവ തെളിയിച്ചിട്ടുള്ള കീൻ ലൂയിസ് പൂനെ സിറ്റി വിട്ടേക്കും. ഈ സീസണിൽ പൂനെ സിറ്റിയിൽ എത്തിയ കീൻ ലൂയിസിന് കളിക്കാൻ അവസരങ്ങൾ അധികം കിട്ടിയിരുന്നില്ല. കൂടുതൽ അവസരങ്ങൾക്കായി ക്ലബ് വിടാൻ അനുവദിക്കണമെന്ന കീൻ ലൂയിസിന്റെ ആഗ്രഹത്തിന് സമ്മതം മൂളിയിരിക്കുകയാണ് പൂനെ സിറ്റി മാനേജ്മെന്റ്.

വായ്പാടിസ്ഥാനത്തിൽ സീസൺ അവസാനം വരെ‌ മറ്റു ഐ എസ് എൽ ക്ലബുകൾക്ക് കീൻ ലൂയിസിനെ കൈമാറാൻ തയ്യാറാണെന്ന് പൂനെ വ്യക്തമാക്കിയതായാണ് വിവരങ്ങൾ. പ്ലേ ഓഫ് ഉറപ്പിക്കുമെന്ന് പ്രതീക്ഷയുള്ള പൂനെ സിറ്റി അതുകൊണ്ട് തന്നെ പ്ലേ ഓഫിൽ തങ്ങളുടെ എതിരാളികൾ ആയേക്കും എന്നു കരുതുന്ന ടീമുകൾക്ക് കീൻ ലൂയിസിനെ നൽകാൻ തയ്യാറുമല്ല.


ടേബിളിൽ അവസാന പകുതിയിൽ നിൽക്കുന്ന ടീമുകൾക്കെ കീനിനെ വിട്ടുകൊടുക്കാൻ പൂനെ തയ്യാറാകു. കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ മൂന്നു ക്ലബുകളുമായി കീൻ ലൂയിസും പൂനെ സിറ്റിയും ചർച്ചകൾ നടത്തുന്നതായാണ് വിവരങ്ങൾ. മികച്ച ഫോമിലുള്ള പൂനെ സിറ്റിയിൽ വെറും 5മത്സരങ്ങളിൽ മാത്രമെ ഈ സീസണിൽ ലൂയിസിന് കളിക്കാനായുള്ളൂ. അതിൽ ഭൂരിഭാഗവും ബെഞ്ചിൽ നിന്നായിരുന്നു. കഴിഞ്ഞ വർഷം ഡെൽഹി ഡൈനാമോസിനായി അത്ഭുതങ്ങൾ കാണിച്ച താരമാണ് കീൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version