കെസിഎ പ്രസിഡന്റ്സ് കപ്പ് ടീമുകള്‍ തയ്യാര്‍, ശ്രീശാന്ത് കളിക്കുക കെസിഎ ടൈഗേഴ്സിന് വേണ്ടി

ഡ്രീം ഇലവന്‍ പവര്‍ ചെയ്യുന്ന കേരള ക്രിക്കറ്റ് അസോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കെസിഎ പ്രസിഡന്റ്സ് കപ്പിന്റെ ടീമുകള്‍ തയ്യാര്‍. തസ്കേഴ്സ്, പാന്തേഴ്സ്, ടൈഗേഴ്സ്, റോയല്‍സ്, ലയണ്‍സ്, ഈഗിള്‍സ് എന്നിങ്ങനെ ആറ് ടീമുകളാണ് ടൂര്‍ണ്ണമെന്റിലുള്ളത്. ഡിസംബര്‍ 17 മുതല്‍ ജനുവരി മൂന്ന് വരെയാണ് ടൂര്‍ണ്ണമെന്റ് നടക്കുക. ആലപ്പുഴ എസ്ഡി കോളേജ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ടൂര്‍ണ്ണമെന്റ് നടക്കുക. മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിന്റെ ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് കൂടിയാണ് ഇത്. താരം കെസിഎ ടൈഗേഴ്സിന് വേണ്ടി കളിക്കും.

തസ്കേഴ്സിനെ വത്സല്‍ ഗോവിന്ദും ടൈഗേഴ്സിനെ സച്ചിന്‍ ബേബിയും നയിക്കുമ്പോള്‍ സിജോമോന്‍ ആണ് റോയല്‍സിന്റെ ക്യാപ്റ്റന്‍. ഈഗിള്‍സിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത് മുഹമ്മദ് അസ്ഹറുദ്ദീന്‍ ആണ്. രാഹുല്‍ പി ലയണ്‍സിന്റെ ക്യാപ്റ്റനായപ്പോള്‍ പാന്തേഴ്സിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത് അക്ഷയ് ചന്ദ്രന്‍ ആണ്.

Kcapanthers

Exit mobile version