കേരള ബ്ലാസ്റ്റേഴ്സിനെ വിലക്കാൻ സാധ്യതയില്ല, കോച്ചിന് വിലക്ക് കിട്ടിയേക്കും

Newsroom

Picsart 23 03 05 01 45 48 376
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഉടൻ നടപടി ഉണ്ടാകില്ല. ബെംഗളൂരു എഫ് സിക്ക് എതിരായ മത്സരത്തിൽ നടന്ന കാര്യങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് വിലക്ക് പോലെ വലിയ നടപടികൾ നേരിടാൻ സാധ്യതയില്ല എന്നും ദേശീയ മാധ്യമമമായ ടൈസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഐ എസ് എൽ ഈ സീസൺ അവസാനിച്ച ശേഷമാകും അച്ചടക്ക നടപടികൾ ഉണ്ടാവുക എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സാധാരണയായി ലീഗ് ഘട്ടം കഴിഞ്ഞാണ് ഇത്തരം കാര്യങ്ങളിൽ ചർച്ചകൾ നടക്കുക എന്നു ഒഫീഷ്യൽസിനെ ഉദ്ധരിച്ച് കൊണ്ട് റിപ്പോർട്ടിൽ പറയുന്നു.

കേരള 23 03 03 21 09 51 724

വലിയ ഫൈൻ ബ്ലാസ്റ്റേഴ്സിന് ലഭിക്കാൻ സാധ്യതയുണ്ട് എന്നും എന്നാൽ ക്ലബിന് സസ്പെൻഷൻ ലഭിക്കുന്ന പോലുള്ള വലിയ നടപടിക്ക് സാധ്യത വളരെ കുറവാണെന്നും വാർത്തയിൽ പറയുന്നു. പോയിന്റ് കുറയ്ക്കുക, ഭീമമായ ഫൈൻ, കോച്ചിന് വിലക്ക് എന്നിവയാകും സാധ്യതയുള്ള നടപടികൾ.

കേരള ബ്ലാസ്റ്റേഴ്സ് ടീം ഇന്ന് കൊച്ചിയിൽ മടങ്ങി എത്തിയിരുന്നു. ഈ വിഷയത്തിൽ ക്ലബ് മാനേജ്‌മെന്റോ കോച്ചോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.