Picsart 22 10 17 00 01 18 284

ഗോളടിച്ച ലെന്നി റോഡ്രിഗസിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സൈബർ ആക്രമണം

ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനെതിരെ സബ്ബായി വന്ന് ഗോളടിച്ച ലെന്നി റോഡ്രിഗസിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സൈബർ ആക്രമണം. ലെന്നിയുടെ ഇൻസ്റ്റാഗ്രാം പേജിൽ ആണ് വളരെ ദയനീയമായ രീതിയിൽ ഉള്ള സൈബർ ആക്രമണം നടക്കുന്നത്. ഗോളടിച്ചത് താരം ആഘോഷിച്ച രീതിയാണ് ഒരു വിഭാഗം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ താരത്തിന് എതിരെ തിരിയാൻ കാരണം.

വംശീയ അധിക്ഷേപങ്ങൾ അടക്കം ലെന്നിക്ക് എതിരെ ഇൻസ്റ്റഗ്രാമിൽ ഉണ്ടായി. അദ്ദേഹത്തിന്റെ കുടുംബത്തെയും അദ്ദേഹത്തെയും അസഭ്യം പറഞ്ഞുള്ള കമന്റുകളും നിരവധിയാണ്. കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എ ടി കെ മോഹൻ ബഗാനോട് 5-2ന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിനെതിരെ അസഭ്യവർഷം ഉയർന്നത്.

സെൻസിറ്റീവ് വാണിങ്

Exit mobile version