Picsart 22 10 08 08 44 19 908

“ഭൂരിഭാഗം വിദേശതാരങ്ങൾക്കും ജീവിതത്തിൽ ലഭിക്കാത്ത ഒരു അനുഭവമാണ് കൊച്ചിയിൽ കളിച്ചാൽ കിട്ടുന്നത്” – ഇവാൻ | കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സിനായി കൊച്ചിയിൽ കളിക്കുക എന്നത് ജീവിതത്തിലെ വലിയ അനുഭവങ്ങളിൽ ഒന്നാണ് എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. വിദേശതാരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് തിരഞ്ഞെടുക്കുമ്പോൾ അവർക്ക് കൊച്ചിയിൽ ലഭിക്കാൻ പോകുന്നത് ഒരു പകരം വെക്കാൻ ഇല്ലാത്ത അനുഭവമാണ്. അദ്ദേഹം പറഞ്ഞു.

കൊച്ചിയിൽ ഇതു പോലൊരു ആരാധക കൂട്ടത്തിന് മുന്നിൽ കളിക്കുക എന്നതും അവരുടെ സ്നേഹം ലഭിക്കുക എന്നതും എളുപ്പത്തിൽ സാധ്യമാകുന്ന ഒന്നല്ല. വിദേശതാരങ്ങളിൽ ഭൂരിഭാഗം പേർക്കും ജീവിതം മുഴവൻ ഫുട്ബോൾ കളിച്ചാലും ഇങ്ങനെ ഇന്നലെ കലൂരിൽ ലഭിച്ച പോലുള്ള അനുഭവം ഉണ്ടാകണം എന്നില്ല. കോച്ച് പറഞ്ഞു. വലിയ ഗ്രൗണ്ടുകളും ആരാധകരും എല്ലാം പല ക്ലബുകൾക്കുൻ ഉണ്ടാകാം. എന്നാൽ ഇത് സ്പെഷ്യൽ ആണ്. ഇവാൻ പറയുന്നു.

Exit mobile version