Ivan Blasters

“കൊച്ചിയിൽ ആരാധകർക്ക് വേണ്ടിയാണ് കളിക്കുന്നത്, അറ്റാക്ക് ചെയ്ത് മാത്രമെ കേരള ബ്ലാസ്റ്റേഴ്സ് കളിക്കൂ” – ഇവാൻ

ഇന്നലെ എ ടി കെ മോഹൻ ബഗാനെതിരെ വലിയ പരാജയം കേരള ബ്ലാസ്റ്റേഴ്സ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഏറ്റുവാങ്ങിയിരുന്നു. എന്ത് സംഭവിച്ചാലും കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ അത് അറ്റാക്ക് ചെയ്ത് കളിക്കാൻ വേണ്ടി ആയിരിക്കും എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു. ഹോം ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ ഒഫൻസീവ് ഫുട്ബോൾ തന്നെ ആക ബ്ലാസ്റ്റേഴ്സിന്റെ ടാക്ടിക്സ് എന്ന് അദ്ദേഹം പറഞ്ഞു ‌

ഈ ആരാധകർക്ക് മുന്നിൽ കളിക്കുമ്പോൾ ഈ ആരാധകർക്ക് വേണ്ടി കളിക്കും. അങ്ങനെ കളിക്കുമ്പോൾ എ ടി കെ മോഹൻ ബഗാനെതിരെ പറ്റിയ അബദ്ധങ്ങൾ പോലുള്ളത് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കും എന്നും ഇവാൻ പറഞ്ഞു. പരാജയപ്പെട്ടാലും ജയിച്ചാലും അടുത്ത മത്സരം മുന്നിൽ ഉണ്ടാകും. അതുകൊണ്ട് തന്നെ ടീം മെച്ചപ്പെടാൻ ശ്രമിച്ചു കൊണ്ടേയിരിക്കും എന്നും ഇവാൻ പറഞ്ഞു.

Exit mobile version