Picsart 22 11 13 20 08 55 985

ഗോവയെ വിറപ്പിച്ച ആദ്യ പകുതി, കേരള ബ്ലാസ്റ്റേഴ്സ് രണ്ടടി മുന്നിൽ നിൽക്കുന്നു

കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് പറക്കുകയാണ്. ഗോവയ്ക്ക് എതിരായ ആദ്യ പകുതി അവസാനിക്കുമ്പോൾ ടീം എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിൽ നിൽക്കുകയാണ്.

നല്ല വേഗതയുള്ള തുടക്കമായിരുന്നു കൊച്ചിയിൽ. രണ്ട് ടീമുകളും അറ്റാക്ക് ചെയ്താണ് കളിച്ചു തുടങ്ങിയത്. ആറാം മിനുട്ടിൽ ഗോവയുടെ ഐകർ തൊടുത്ത ലോങ് റേഞ്ചർ ചെറിയ ആശങ്ക ഉയർത്തി എങ്കിലും ടാർഗറ്റിനു പുറത്തേക്ക് പോയി. തൊട്ടടുത്ത നിമിഷം രാഹുൽ സൃഷ്ടിച്ച ഒരു അവസരം ഗോവ ഡിഫൻസിനെ സമ്മർദ്ദത്തിൽ ആക്കി. അതിനു പിറകെ വന്ന സഹലിന്റെ ഷോട്ട് പണിപെട്ടാണ് ധീരജ് തട്ടിയകറ്റിയത്.

മറുവശത്ത് പത്താം മിനുട്ടിൽ ഗാർസിയയുടെ ഷോട്ട് ഗിലും തടഞ്ഞു. എങ്കിലും കൂടുതൽ അറ്റാക്കുകൾ വന്നത് കേരള ബ്ലാസ്റ്റേഴ്സിൽ നിന്നായിരുന്നു. ദിമിത്രിയോസിന്റെ ഒരു ക്രോസും ഒരു ഷോട്ടും ധീരജിന്റെ ഇടപടൽ ആവശ്യപ്പെടുനത് പിന്നീടുള്ള മിനുട്ടുകളിൽ കാണാൻ ആയി.

ഇതിനിടയിൽ 21ആം മിനുട്ടിൽ ഗോവ ഡിഫൻഡർ സേവിയർ ഗാമ പരിക്കേറ്റ് പുറത്ത് പോയി. പകരം സാൻസൺ പെരേര എത്തി.

കളി പുരോഗമിക്കും തോറും ഗോവ കൂടുതൽ പന്ത് കൈവശം വെക്കാനും കളി കൂടുതൽ നിയന്ത്രിക്കാനും തുടങ്ങി. 42ആം മിനുട്ടിൽ ഗോവയുടെ ഒരു അറ്റാക്ക് ബ്രേക്ക് ചെയ്ത് കൊണ്ട് രാഹുലിലൂടെ ബ്ലാസ്റ്റേഴ്സ് നടത്തിയ അറ്റാക്ക് ഗോളായി മാറി. വലതു വിങ്ങിലൂടെ രാഹുൽ നടത്തിയ കുതിപ്പും ക്രോസും നേരിടുന്നതിൽ ഗോവ പരാജയപ്പെട്ടു. സഹൽ തൊടുത്ത് ഷോട്ട് ലൂണയുടെ കാലിൽ എത്തി. ടാപിന്നിലൂടെ ഗോൾ. ലൂണയുടെ സീസണിലെ രണ്ടാം ഗോൾ.

മിനുട്ടുകൾക്ക് അകം ദിമിത്രിയോസ് ഒരു പെനാൾട്ടി വിജയിച്ചു. താരം തന്നെ അത് വലയിലേക്ക് എത്തിച്ച് ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതിയിൽ 2-0ന് മുന്നിൽ.

Exit mobile version