Site icon Fanport

കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും യു എ ഇയിലേക്ക്!!

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ അടുത്ത പ്രീസീസൺ ടൂറും യു എ ഇയിലേക്ക് എന്ന് സൂചന. മലയാള മാധ്യമമായ മാധ്യമം ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. യു എ ഇയിലേക്കോ ഖത്തറിലേക്കോ പോകാൻ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് ക്ഷണം ഉണ്ടായിരുന്നത്. കഴിഞ്ഞ പ്രീസീസൺ സാമ്പത്തികമായി വിജയമായിരുന്നത് കൊണ്ട് പരിശീലകൻ ഇവാൻ വുകമാനോവിച് ആ പ്രീസീസൺ യാത്രയിൽ സന്തുഷ്ടവനായതും കൊണ്ട്, കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും യു എ ഇ തന്നെ തിരഞ്ഞെടുക്കുകയാണ്.

Picsart 22 12 26 00 17 00 482

ഓഗസ്റ്റിൽ ആകും കേരള ബ്ലാസ്റ്റേഴ്സ് യു എ ഇയിലേക്ക് യാത്ര ചെയ്യുക. ഒരു മാസത്തോളം പ്രീസീസൺ ടൂർ നീണ്ടു നിൽക്കും. അഞ്ചോ ആറോ സൗഹൃദ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് അവിടെ കളിക്കും. ഇത്തവണ യു എ ഇയിലെ ഒന്നാം ഡിവിഷനിലെ ടീമുകളുമായി തന്നെ സൗഹൃദ മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ഒരുക്കും. കഴിഞ്ഞ പ്രീസീസൺ ടൂറിന് ഇടയിൽ ഇന്ത്യയെ ഫിഫ വിലക്കിയത് ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ ടൂറിനെ ബാധിച്ചിരുന്നു. മുൻകൂട്ടി നിശ്ചയിച്ചിരുന്ന പല സൗഹൃദ മത്സരങ്ങളും പദ്ധതി പ്രകാരം നടത്താൻ ബ്ലാസ്റ്റേഴ്സിനായിരുന്നില്ല. ഇത്തവണ അതിനൊക്കെ പരിഹാരം കണ്ടെത്താൻ ബ്ലാസ്റ്റേഴ്സിനാകും.

യു എ ഇയിൽ നടക്കുന്ന മത്സരങ്ങൾക്ക് ആരാധകർക്ക് പ്രവേശനം ഉണ്ടാകും. ഒപ്പം ബ്ലാസ്റ്റേഴ്സ് മത്സരം തത്സമയം ടെലികാസ്റ്റ് ചെയ്യുകയും ചെയ്യും.

Exit mobile version