Site icon Fanport

ലോരിസ് കരിയസ് ലിവർപൂളിൽ വിടുന്നു

ലിവർപൂളിന്റെ ഗോൾകീപ്പർ ലോരിസ് കരിയസ് ക്ലബ് വിടുന്നു. താരത്തെ സ്വന്തമാക്കാൻ ഫ്രഞ്ച് ക്ലബായ മോണ്ടെപില്ലെർ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. അടുത്ത് തന്നെ താരം മൊണ്ടെപില്ലെറിൽ കരാർ ഒപ്പുവെക്കും. അവസാന രണ്ടു വർഷമായി തുർക്കി ക്ലബായ ബെസികസിൽ ലോണടിസ്ഥാനത്തിൽ കളിക്കുകയായിരുന്നു കരിയസ്. താരം ഇപ്പോൾ ബെസികസുമായുള്ള ലോൺ കരാർ അവസാനിപ്പിച്ച് ലിവർപൂളിനൊപ്പം പരിശീലനം നടത്തുകയാണ്.

2018ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നടത്തിയ വലിയ അബദ്ധത്തോടെ ആയിരുന്നു കരിയസ് ലിവർപൂൾ വിടേണ്ടി വന്നത്. അന്ന് കരിയസിന്റെ പിഴവുകൾ ആണ് ലിവർപൂളിന് കിരീടം നഷ്ടപ്പെടുത്തിയത്. അതിനു ശേഷം അലിസണെ ഒന്നാം ഗോൾകീപ്പറായി ടീമിൽ എത്തിച്ച് കരിയസിനെ ലിവർപൂൾ ലോണിൽ അയക്കുകയായിരുന്നു. 26കാരനായ കരിയസ് ഫ്രാൻസിൽ തന്റെ കരിയർ നേർ വഴിയിലാക്കാം എന്ന പ്രതീക്ഷയിലാണ്.

Exit mobile version