പരിക്ക്, രണ്ടാം എലിമിനേറ്ററില്‍ ഷാഹിദ് അഫ്രീദിയുടെ സേവനം കറാച്ചിയ്ക്ക് ലഭ്യമാകില്ല

ഇന്ന് നടക്കുന്ന രണ്ടാം എലിമിനേറ്ററില്‍ പേഷ്വാര്‍ സല്‍മിയെ നേരിടുന്ന കറാച്ചി കിംഗ്സിനു ചാമ്പ്യന്‍ താരം ഷാഹിദ് അഫ്രീദിയുടെ സേവനം ലഭ്യമാകില്ല. താരത്തിന്റെ മുട്ടിനേറ്റ പരിക്കാണ് കാരണം. പകരം കറാച്ചി കിംഗ്സ് സ്ക്വാഡിലേക്ക് മൂന്ന് പാക്കിസ്ഥാന്‍ താരങ്ങളെ ചേര്‍ത്തിട്ടുണ്ട്. മുക്താര്‍ അഹമ്മദ്, സുല്‍ഫിക്കര്‍ ബാബര്‍, ഡാനിഷ് അസീസ് എന്നിവരാണ് ഈ താരങ്ങള്‍.

രണ്ടാം എലിമിനേറ്ററില്‍ ജയം സ്വന്തമാക്കാനായാല്‍ 2018 പിഎസ്എല്‍ ഫൈനലില്‍ ഇസ്ലാമാബാദ് യുണൈറ്റഡിനെ നേരിടുവാനുള്ള അവസരമാണ് കറാച്ചിയ്ക്കും പേഷ്വാറിനും ലഭിക്കുക. ആദ്യ ക്വാളിഫയറില്‍ കറാച്ചിയെ ഇസ്ലാമാബാദ് തകര്‍ത്തപ്പോള്‍ ഒന്നാം എലിമിനേറ്ററില്‍ ത്രില്ലറില്‍ ജയം പേഷ്വാര്‍ സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഹല്ലാ ബോല്‍ വിളികളുമായി രാജസ്ഥാന്‍ റോയല്‍സിന്റെ ഔദ്യോഗിക ഗാനം
Next articleകോളിക്കടവിലും മെഡിഗാഡിന് ജയം