കെയിന്‍ വില്യംസൺ അല്ല, ആരായാലും 14 കോടി അധികം തന്നെ – ടോം മൂഡി

Kanewilliamson

ക്യാപ്റ്റന്‍ കെയിന്‍ വില്യംസണിനെ സൺറൈസേഴ്സ് ഹൈദ്രാബാദ് റിലീസ് ചെയ്യുമെന്ന വാര്‍ത്ത പുറത്ത് വരുമ്പോള്‍ അതിനോട് സ്ഥിരീകരണം നൽകുന്ന പ്രസ്താവനയുമായി സൺറൈസേഴ്സ് മുന്‍ കോച്ച് ടോം മൂഡി.

ടോം മൂഡിയിൽ നിന്ന് സൺറൈസേഴ്സ് തങ്ങളുടെ കോച്ചിംഗ് ദൗത്യം ബ്രയാന്‍ ലാറയ്ക്ക് നൽകിയിരുന്നു. കെയിന്‍ വില്യംസൺ മികച്ച ക്രിക്കറ്ററും ക്യാപ്റ്റനും എല്ലാം ആണെങ്കിലും 14 കോടി രൂപ ഏതൊരു താരത്തിനായാലും വലിയ തുകയായാണ് താന്‍ വിലയിരുത്തുന്നതെന്നും ടോം മൂഡി കൂട്ടിചേര്‍ത്തു.

ഐപിഎലില്‍ ഏറെ ബഹുമാനവും മതിപ്പുമുള്ള നായകന്‍ തന്നെയാണ് കെയിന്‍ വില്യംസണെങ്കിലും താരത്തിന് ഫ്രാഞ്ചൈസി നൽകുന്ന തുക വളരെ അധികമാണെന്ന് ടോം മൂഡി വ്യക്തമാക്കി.