Picsart 22 11 04 11 14 25 347

അവസാനം വില്യംസൺ അടിച്ചു!! ക്യാപ്റ്റന്റെ മികവിൽ ന്യൂസിലൻഡിന് മികച്ച സ്കോർ

ഫോമിൽ അല്ലാ എന്ന വിമർശനങ്ങൾക്ക് നല്ല മറുപടിയുമായി ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. ഇന്ന് അയർലണ്ടിനെതിരായ മത്സരത്തിൽ വില്യംസൺ നേടിയ അർധ സെഞ്ച്വറിയുടെ മികവിൽ ന്യൂസിലൻഡ് മികച്ച സ്കോർ നേടി. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് എടുക്കാൻ അവർക്ക് ആയി. 35 പന്തിൽ നിന്ന് 61 റൺസുമായി വില്യംസൺ ടോപ് സ്കോറർ ആയി. 3 സിക്സും 5 ഫോറും അടങ്ങുന്നത് ആയിരിന്നു താരത്തിന്റെ ഇന്നിങ്സ്.

18 പന്തിൽ 32 റൺസ് എടുത്ത ഫിൻ അലൻ, 21 പന്തിൽ നിന്ന് 31 റൺസ് എടുത്ത മിച്ചൽ എന്നിവരും ന്യൂസിലൻഡിനായി തിളങ്ങി. അയർലണ്ടിനായി ജോഷുവ ലിറ്റിൽ 3 വിക്കറ്റുകൾ വീഴ്ത്തി. ഡെലൈനി 2ഉം അദൈർ ഒരു വിക്കറ്റുൻ വീഴ്ത്തി.

Exit mobile version