Site icon Fanport

പണ്ട് ലോണിൽ കളിച്ച ക്ലബിന്റെ ജേഴ്സി സ്പോൺസർ ചെയ്ത് ഹാരി കെയ്ൻ

ഹാരി കെയ്ൻ പണ്ട് ലോണടിസ്ഥാനത്തിൽ കളിച്ച ക്ലബായ‌ ലെയ്ടൺ ഒറിയെന്റിന് സഹായവുമായി എത്തിയിരിക്കുകയാണ് കെയ്ൻ. സാമ്പത്തിക പ്രതിസന്ധിയിൽ ഉള്ള ലെയ്ടൺ ഒറിയെന്റിന്റെ ജേഴ്സി സ്പോൺസർ ചെയ്യാൻ ആണ് കെയ്ൻ തീരുമാനിച്ചിരിക്കുന്നത്. അവരുടെ അടുത്ത സീസണിലെ മുഴുവൻ ജേഴ്സികളുടെയും ഫ്രണ്ട് സ്പോൺസർ ഹാരി കെയ്ൻ ആയിരിക്കും.

സ്പോൺസർഷിപ്പായി കമ്പനികളുടെയോ തന്റെയോ പേര് എഴുതുന്നതിന് പകരം കൊറോണയ്ക്ക് എതിരെ പൊരുതിയ ആരോഗ്യ പ്രവർത്തകർക്കും മറ്റു ഉദ്യോഗസ്ഥർക്കും ഉള്ള നന്ദിയാകും എല്ലാ ജേഴ്സികളുടെയും മുൻ വശത്ത് ഉണ്ടാവുക. 2011ൽ ആയിരുന്നു ഹാരി കെയ്ൻ ലോണടിസ്ഥാനത്തിൽ ലെയ്ടൺ ഒറിയന്റിനായി കളിച്ചത്.

Exit mobile version