Site icon Fanport

ഗോൾഡൻ ബൂട്ട്, കെയ്ൻ രണ്ടടി മുന്നിൽ

ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ കെയ്ൻ രണ്ടടി മുന്നിൽ എത്തിയിരിക്കുകയാണ്. ഇന്ന് കൊളംബിയക്കെതിരെ നേടിയ ഗോളോടെ കെയ്ന് റഷ്യയിൽ ആറു ഗോളുകളായി. ആദ്യ മത്സരത്തിൽ ടുണീഷ്യക്കെതിരെ ഇരട്ട ഗോളുകളും, രണ്ടാം മത്സരത്തിൽ പനായ്മക്കെതിരെ ഹാട്രിക്കും കെയ്ൻ നേടിയിരുന്നു. 4 ഗോളുകൾ നേടിയ ബെൽജിയൻ താരം ലുകാകു മാത്രമെ ഇനി കെയ്നിന് കാര്യമായ വെല്ലുവിളി ഗോൾഡൻ ബൂട്ടിനായുള്ള പോരിൽ ഉയർത്തുന്നുള്ളൂ.

നാല് ഗോളുണ്ടായിരുന്ന പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടൂർണമെന്റിൽ നിന്ന് നേരത്തെ പുറത്തായിരുന്നു. മൂന്ന് ഗോളുകൾ വീതം ഉള്ള റഷ്യൻ താരം ചെറിഷേഫ്, സ്യൂബ, ഉറുഗ്വേയുടെ കവാനി, ഫ്രാൻസിന്റെ എമ്പപ്പെ എന്നിവരും പിറകിൽ ബാക്കു ഉണ്ട്. കെയ്ൻ ഇന്നത്തെ ഗോളുകളോടെ കഴിഞ്ഞ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് നേടിയ ഹാമെസ് റോഡ്രിഗസിന്റെ ആറ് ഗോളുകൾ എന്ന ടാലിക്കൊപ്പവും എത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version