ഹാരി കെയ്ൻ ഡിസംബറിലെ താരം

ഡിസംബർ മാസത്തിലെ പ്രീമിയർ ലീഗ് പ്ലയർ ഓഫ് ദി മന്ത് അവാർഡ് ടോട്ടൻഹാം സ്ട്രൈക്കർ ഹാരി കെയ്ൻ സ്വന്തമാക്കി. സൗത്താപ്ടണെതിരായ ഹാട്രിക്ക് ഉൾപ്പെടെ എട്ടു ഗോളുകൾ കഴിഞ്ഞ മാസം പ്രീമിയർ ലീഗിൽ ഹാരി കെയ്ൻ നേടിയിരുന്നു. ഇതാണ് കെയിനിനെ ജേതാവാക്കിയത്.

ഹാരി കെയ്നിന്റെ ആറാമത്തെ പ്ലയർ ഓഫ് ദി മന്ത് പുരസ്കാരമാണിത്. പെപ് ഗ്വാഡിയോള ഡിസംബറിലെ മാനേജർ പുരസ്കാരവും, ഡെഫോ ഗോൾ ഓഫ് ദി മന്ത് പുരസ്കാരവും സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version