മെഡലില്ല, ആറാം സ്ഥാനത്തെത്തി കമല്‍പ്രീത് കൗര്‍, സ്വര്‍ണ്ണം അമേരിക്കയുടെ ഓള്‍മാന്

യോഗ്യത റൗണ്ടിൽ രണ്ടാമതായി എത്തിയെങ്കിലും ആ നേട്ടം ആവര്‍ത്തിക്കാനാകാതെ കമല്‍പ്രീത് കൗര്‍. എന്നിരുന്നാലും ആറാം സ്ഥാനമെന്ന ബഹുമതി നേടിയാണ് ഇന്ത്യന്‍ താരത്തിന്റെ മടക്കം. മത്സരത്തിൽ അമേരിക്കയുടെ വലേരി ഓള്‍മാന് വെല്ലുവിളി ഉയര്‍ത്തുവാന്‍ മറ്റു താരങ്ങള്‍ക്ക് സാധിക്കാതെ പോയപ്പോള്‍ ഓള്‍മാന്‍ സ്വര്‍ണ്ണം നേടി. 68.98 എന്ന ദൂരമാണ് ഓള്‍മാന്‍ താണ്ടിയത്.

Vallerieallman

വെള്ളി മെഡൽ നേടിയത് ജര്‍മ്മനിയുടെ ക്രിസ്റ്റിന്‍ പുഡെന്‍സ് ആയിരുന്നു. വെങ്കല മെഡൽ ക്യൂൂബയുടെ യൈമി പെരേസ് സ്വന്തമാക്കി. പുഡെന്‍സ് തന്റെ കരിയറിലെ ഏറ്റവും മികച്ച ദൂരം എത്തിയാണ് വെള്ളി മെഡൽ നേടിയത്.

ആദ്യ മൂന്ന് റൗണ്ട് കഴിഞ്ഞപ്പോള്‍ 63.70 മീറ്റര്‍ എറി‍ഞ്ഞ് ഇന്ത്യന്‍ താരം ആദ്യ എട്ട് പേരിൽ ഇടം പിടിയ്ക്കുകയായിരുന്നു. ആറാം സ്ഥാനത്താണ് ഇന്ത്യന്‍ താരം എത്തിയത്. മൂന്നാം റൗണ്ടിലെ ഈ നേട്ടം മെച്ചപ്പെടുത്തുവാന്‍ കമല്‍പ്രീത് കൗറിന് സാധിക്കാതെ പോയതോടെ താരത്തിന്റെ മെഡൽ മോഹങ്ങള്‍ പൊലിഞ്ഞു.

Exit mobile version