Site icon Fanport

കായ് ഹവേർട്സിനായി യൂറോപ്പിലെ വമ്പന്മാർ രംഗത്ത്

ജർമ്മൻ യുവതാരം കായ് ഹവേർട്സിനായി യൂറോപ്പിലെ വമ്പൻ ക്ലബുകൾ ഒക്കെ അണിനിരക്കുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇറ്റാലിയൻ ക്ലബായ യുവന്റസ്, ലാലിഗ ക്ലബായ ബാഴ്സലോണ എന്നിവർ എല്ലാം ഇപ്പോൾ ഹവേർട്സിനെ സ്വന്തമാക്കാൻ വേണ്ടി രംഗത്തുണ്ട്. 20കാരനായ താരം ബയേർ ലെവർകൂസന് വേണ്ടി കാഴ്ചവെക്കുന്ന മികച്ച പ്രകടനങ്ങളാണ് താരത്തിനെ യൂറോപ്യൻ വമ്പന്മാരുടെ ശ്രദ്ധയിൽ എത്തിച്ചത്.

ലെവർകൂസന്റെ അക്കാദമിയിലൂടെ തന്നെ വളർന്നു വന്ന താരമാണ് ഹവേർട്സ്. താരത്തെ വിൽക്കണം എങ്കിൽ നൂറു മില്യണിൽ കൂടുതൽ ആണ് ലെവർകൂസൻ ആവശ്യപ്പെടുന്നത്. അറ്റാക്കിംഗ് മിഡ്ഫീൽഡറായും വിങ്ങറായും കളിക്കുന്ന താരം ഇതിനകം തന്നെ ജർമ്മൻ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്.

Exit mobile version