Site icon Fanport

പെനാൽറ്റി ഷൂട്ട് ഔട്ടിൽ യുവന്റസിന് ജയം

ബെൻഫിക്കയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ മറികടന്ന് ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ യുവന്റസിന് ജയം. നിശ്ചിത സമയത്ത് 1-1 ആയ മത്സരമാണ് പെനാൽറ്റി ഷൂട്ട് ഔട്ടിൽ യുവന്റസ് ജയം സ്വന്തമാക്കിയത്. ബെൻഫിക്കയുടെ രണ്ടു പെനാൽറ്റികൾ ലക്‌ഷ്യം കാണാതെ പോയപ്പോൾ പെനാൽറ്റിയിൽ 4-2ന് യുവന്റസ് വിജയം ഉറപ്പിക്കുയായിരുന്നു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ടു ഗോളുകളും വീണത്.

ഗ്രിമാൾഡോയുടെ ഗോളിൽ ബെൻഫിക്കയാണ് മത്സരത്തിൽ ആദ്യം ഗോൾ നേടിയത്. ഫ്രീകിക്കിൽ നിന്നായിരുന്നു താരം ഗോൾ നേടിയത്. എന്നാൽ മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ശേഷിക്കെ ലുക്കാ ക്ലെമെൻസയിലൂടെ യുവന്റസ് സമനില പിടിക്കുകയായിരുന്നു. തുടർന്ന് നടന്ന പെനാൽറ്റിയിൽ ബെൻഫിക്കയുടെ ജോനാസിന്റെയും ജോ ഫെലിക്സിന്റെയും പെനാൽറ്റികൾ ലക്‌ഷ്യം തെറ്റിയതോടെ യുവന്റസ് മത്സരത്തിൽ വിജയമുറപ്പിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version