Site icon Fanport

പ്യാനിചും, ഡിഷീല്യോയും ഒപ്പം 25 മില്യണും, സെമെഡോയ്ക്കായി യുവന്റസിന്റെ വൻ ഓഫർ!!

ബാഴ്സലോണയും യുവന്റസും തമ്മിൽ ആരും പ്രതീക്ഷിക്കാത്ത ഒരു കരാറിൽ ധാരണയായിരിക്കുകയാണ് ഇന്ന് വിദേശ മാധ്യമമായ സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു. ബാഴ്സലോണയുടെ ഫുൾ ബാക്കായ സെമെഡീയെ സ്വന്തമാക്കാൻ വേണ്ടിയാണ് യുവന്റസ് ഒരു വൻ ഓഫർ നൽകിയത്. അവരുടെ പ്രധാന മധ്യനിര താരമായ പ്യാനിചിനെയും അവസരങ്ങൾ കുറവ് മാത്രം കിട്ടുന്ന ഡിഷീല്യോയേയും ഒപ്പം 25 മില്യണും ആണ് യുവന്റസ് ബാഴ്സലോണക്ക് ഓഫർ നൽകിയിരിക്കുന്നത്.

ബാഴ്സലോണ ഈ ഓഫർ അംഗീകരിച്ചതായാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബാഴ്സലോണ വിടുമെന്ന് നേരത്തെ തന്നെ പറഞ്ഞ താരമാണ് സെമെഡോ. ബാഴ്സലോണയുമായുള്ള കരാർ ചർച്ചകളും സെമെഡോ ഉപേക്ഷിച്ചിരുന്നു. പോർച്ചുഗീസ് താരം യുവന്റസിനെ ശക്തമാക്കും എങ്കിലും പ്യാനിചിനെയും 25 മില്യണും നൽകുന്നത് യുവന്റസ് ആരാധകർക്ക് സമ്മതിക്കാൻ കഴിയുന്ന കാര്യമല്ല‌. പ്യാനിച് ബാഴ്സലോണയുമായി അവസാന മാസങ്ങളിൽ ചർച്ച നടത്തുന്നുണ്ടായിരുന്നു.

നേരത്തെ ആർതുറിനെ വാങ്ങി പ്യാനിചിനെ നൽകാൻ ആയിരുന്നു യുവന്റസ് ഉദ്ദേശിച്ചത്. അത് പരാജയപ്പെട്ടപ്പോൾ ആയിരുന്നു ഈ പുതിയ വാഗ്ദാനം.

Exit mobile version