യുവന്റസ് മിലാൻ അങ്കം നാളെ, കൊറോണ ബാധിത മേഖലയിൽ ഉള്ളവർക്ക് പ്രവേശനമില്ല

കോപ ഇറ്റാലിയ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ യുവന്റസും എ സി മിലാനും നാളെ വീണ്ടും ഏറ്റുമുട്ടും. കൊറോണ ഭീഷണി നിലവിൽ ഉള്ളതിനാൽ ഇറ്റലിയിലെ കൊറോണ ബാധിത മേഖലയിൽ ഉള്ളവർക്ക് നാളെ മത്സരം കാണാൻ അനുമതി ഉണ്ടായിരിക്കില്ല. മിലാൻ ആരാധകരുടെ എണ്ണം കുറയാൻ ഇതുമൂലം സാധ്യതയുണ്ട്. വിലക്ക് ഉള്ള മേഖലയിൽ മിലാനും പെടുന്നുണ്ട്.

ലൊമ്പാർഡി, എമിലിയ റൊമാഗ്ന, വെനെറ്റോ, പെസേര, അർബിനോ, സവോറ എന്നീ പ്രവിശ്യകളിൽ ഉളാവർക്ക് ആണ് പ്രവേശനം ഇല്ലാത്തത്. യുവന്റസും മിലാനും തമ്മിലുള്ള ആദ്യ പാദ സെമു സമനിലയിൽ പിരിഞ്ഞിരുന്നു. മിലാന്റെ ഹോം ഗ്രൗണ്ടായ സാൻസിരോയിൽ നടന്ന മത്സരം 1-1 എന്ന നിലയിലായിരുന്നു അവസാനിച്ചത്.

Exit mobile version