Site icon Fanport

യുവന്റസിന്റെ പുതിയ ജേഴ്സി വരുന്നു, ഇഷ്ടപ്പെടാതെ ആരാധകർ

യുവന്റസ് 2019-120 സീസണായി ഒരുക്കുന്ന പുതിയ ജേഴ്സി പുറത്തായി. സാമൂഹിക മാധ്യമങ്ങളിക് കഴിഞ്ഞ ദിവസം മുതൽ യുവന്റസിന്റെ പുതിയ ജേഴ്സി ഡിസൈൻ ആണ് പ്രധാന ചർച്ചാവിഷയം. പതിവ് കറുപ്പും വെള്ളയും നിറം ആണെങ്കിലും ഡിസൈനിൽ വലിയ മാറ്റം തന്നെ ഇത്തവണ യുവന്റസ് വരുത്തിയിട്ടുണ്ട്. ഇതാണ് ആരാധകരെ രോഷത്തിലാക്കിയത്.

കൂടുതൽ ആരാധാകർക്കും പുതിയ ജേഴ്സി ഇഷ്ടപ്പെട്ടില്ല. അഡിഡാസ് ആണ് ജേഴ്സികൾ യുവന്റസിനായി ഡിസൈൻ ചെയ്യുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉള്ളതു കൊണ്ട് തന്നെ യുവന്റസിന്റെ കൂടുതൽ ജേഴ്സികൾ വിറ്റു പോകാനുള്ള സാധ്യതയുണ്ട്‌. ആ അവസരത്തിലാണ് ജേഴ്സി ഡിസൈൻ മോശമാണെന്ന് ഒരഭിപ്രായം ഉയരുന്നത്.

Exit mobile version