Site icon Fanport

ആറിൽ ആറ്, ജയം മാത്രം അറിഞ്ഞ് യുവന്റസ്

ഇറ്റാലിയൻ ലീഗിലെ ഗംഭീര കുതിപ്പ് യുവന്റസ് തുടരുന്നു. ഇന്ന് ലീഗിലെ ആറാം മത്സരത്തിലും യുവന്റസ് വിജയിച്ചു. ഇന്ന് ഹോം മത്സരത്തിൽ ബൊളോഗ്നയെ നേരിട്ട യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ 16 മിനുട്ടിനിടെ തന്നെ രണ്ടു ഗോളുകളും പിറന്നിരുന്നു. ആദ്യ ഇലവനിൽ തന്നെ ഇറങ്ങിയ ഡിബാല ആയിരുന്നു യുവന്റസിനായി ഇന്ന് ആദ്യം വലകുലുക്കിയത്. 11ആം മിനുട്ടിൽ ആയിരുന്നു ഡിബാലയുടെ ഗോൾ.

അഞ്ചു മിനുട്ടുകൾക്ക് അപ്പുറം മാറ്റ്യുഡിയും യുവന്റസിനായി സ്കോർ ചെയ്തു. ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു മാറ്റ്യുഡിയുടെ ഗോൾ അസിസ്റ്റ് ചെയ്തത്. അവസാന രണ്ട് ലീഗ് മത്സരങ്ങളിലും ഗോൾ കണ്ടെത്തിയ റൊണാൾഡോക്ക് ഇന്ന് ഗോൾ കണ്ടെത്താൻ ആയില്ല. നിരവധി നല്ല അവസരങ്ങൾ ഇന്നും റൊണാൾഡോയ്ക്ക് ലഭിച്ചിരുന്നു.

ഇന്നത്തെ ജയത്തോടെ 6 മത്സരങ്ങളിൽ ആറു ജയവുമായി 18 പോയന്റോഡെ ലീഗിൽ ഒന്നാമതാണ് യുവന്റസ്.

Exit mobile version