സംസ്ഥാന ജൂനിയർ ഫുട്ബോൾ, കോഴിക്കോടിനെ തോൽപ്പിച്ച് തൃശ്ശൂർ ചാമ്പ്യന്മാർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

46ആമത് സംസ്ഥാന ജൂനിയർ ഫുട്ബോളിൽ തൃശ്ശൂരിന് കിരീടം. തൃക്കരിപ്പൂർ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ കോഴിക്കോടിനെ തോൽപ്പിച്ച് ആണ് തൃശ്ശൂർ കിരീടം സ്വന്തമാക്കിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു വിജയം. ഇന്ന് നിശ്ചിത സമയത്ത് ഇരു ടീമുകളും 2 ഗോൾ വീതമാണ് സ്കോർ ചെയ്തത്‌‌. മുഹമ്മദ് അജ്സൽ നേടിയ 45ആം മിനുട്ടിലെയും 57ആം മിനുട്ടിലെയും ഗോളുകൾ കോഴിക്കോടിന് 2 ഗോളിന്റെ ലീഡ് നൽകിയിരുന്നു.Img 20220528 Wa0052

എന്നാൽ തൃശ്ശൂർ തിരിച്ചടിച്ചു. അവർ 72ആം മിനുട്ടിൽ ഷിജാസിലൂടെ ഒരു ഗോൾ മടക്കി. പിന്നീട് കോഴിക്കോട് വിജയം ഉറപ്പിച്ചു എന്ന് കരുതിയ കളിയുടെ 95ആം മിനുട്ടിൽ അനന്ദുവിലൂടെ തൃശ്ശൂർ സമനിലയും പിടിച്ചു. പെനാൾട്ടി ഷൂട്ടൗട്ടുൽ 6-5നാണ് തൃശ്ശൂർ ജയിച്ചത്.

സെമിയിൽ ആതിഥേയരായ കാസർഗോഡിനെ തോൽപ്പിച്ച് ആയിരുന്നു തൃശ്ശൂർ ഫൈനലിൽ എത്തിയത്. മുൻ റൗണ്ടുകളിൽ തൃശ്ശൂർ മലപ്പുറത്തെയും കൊല്ലത്തെയും തോൽപ്പിച്ചിട്ടുണ്ട്.