ലിവർപൂൾ അറ്റാക്കിന് പോർച്ചുഗീസ് കരുത്ത്, ജോട്ട ഇനി ലിവർപൂളിന്റെ താരം!!

പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ ടീം കൂടുതൽ ശക്തമായി. ഇന്നലെ തിയാഗോ അൽകാൻട്രയെ സൈൻ ചെയ്തതിന് പിന്നാലെ ഒരു സൈനിംഗ് കൂടെ ലിവർപൂൾ പൂർത്തിയാക്കിയിരിക്കുകയാണ്. വോൾവ്സിന്റെ വിങ്ങറായ‌ ഡിയോഗോ ജോട ആണ് ലിവർപൂളിലേക്ക് എത്തുന്നത്. 45 മില്യൺ നൽകിയാണ് ജോടയെ ലിവർപൂൾ വോൾവ്സിൽ നിന്ന് ആൻഫീൽഡിൽ എത്തിക്കുന്നത്. താരം ആൻഫീൽഡിൽ അഞ്ചു വർഷത്തെ കരാർ ഒപ്പുവെക്കും.

പോർച്ചുഗീസ് താരമായ ജോട അവസാന സീസണുകളിൽ വോൾവ്സിന്റെ പ്രധാന താരമായിരുന്നു. 23കാരനായ താരം അറ്റാക്കിൽ ഏതു പൊസിഷനിലും കളിക്കാൻ കഴിവുള്ള താരമാണ്. സലാ, മാനെ, ഫർമീനോ എന്ന് തുടങ്ങി ഇപ്പോൾ തന്നെ അതിശക്തമായി നിക്കുന്ന ലിവർപൂൾ അറ്റാക്കിന് വലിയ കരുത്താകും ജോട. 2017 മുതൽ വോൾവ്സിബായി ജോട കളിക്കുന്നുണ്ട്. 130ൽ അധികം മത്സരങ്ങൾ വോൾവ്സിനായി കളിച്ച ജോട്ട 44 ഗോളുകൾ ക്ലബിനായി നേടിയിട്ടുണ്ട്. ഇതിൽ അവസാന സീസണിൽ നേടിയ രണ്ട് ഹാട്രിക്കുകളും ഉൾപ്പെടുന്നു. ലിവർപൂളിന് ജോടയിലൂടെ വലിയ ഒരു താരത്തെ തന്നെയാണ് കിട്ടുന്നത് എന്ന് വോൾവ്സ് പരിശീലകൻ നുനോ പറഞ്ഞു.

Exit mobile version