Site icon Fanport

2 മാസത്തിന് ശേഷം ജോഷുവ കിമ്മിച് തിരികെയെത്തി

Img 20220104 200846

ജർമ്മൻ ദേശീയ താരം ജോഷുവ കിമ്മിച് അവസാനം തിരികെ എത്തി. ബയേൺ താരം കൊറോണ കാരണം ഉണ്ടായ ആരോഗ്യ പ്രശ്നങ്ങളാൽ ദീർഘകാലമായി കളത്തിന് പുറത്തായിരുന്നു. രണ്ട് മാസം കഴിഞ്ഞാണ് കിമ്മിച് തിരികെ പരിശീലന ഗ്രൗണ്ടിൽ ഇറങ്ങുന്നത്. താരത്തിന് കൊറോണ നെഗറ്റീവ് ആയിരുന്നു എങ്കിലും കൊറോണ അണുബാധ താരത്തിന്റെ ശ്വാസകോശത്തിൽ ഇൻഫെക്ഷൻ ഉണ്ടാക്കിയിരുന്നു. ഇത് മാറാൻ ആണ് താരം രണ്ട് മാസം കൂടെ വിശ്രമിക്കേണ്ടി വന്നത്.

തന്റെ ആരോഗ്യ നില മെച്ചപ്പെട്ടു എന്ന് കിമ്മിച് കഴിഞ്ഞ ദിവസം പറഞ്ഞു. കൊറോണ പ്രതിരോധത്തിനായുള്ള വാക്സിൻ സ്വീകരിക്കാൻ കിമ്മിച് തയ്യാറാകാതിരുന്നത് ആയിരുന്നു താരത്തിന്റെ രോഗാവസ്ഥ ഇത്ര മോശമാകാൻ കാരണം. ബയേണിന്റെ അടുത്ത മത്സരം മുതൽ കിമ്മിച് മാച്ച് സ്ക്വാഡിൽ ഉണ്ടായേക്കും.

Exit mobile version