Site icon Fanport

ജോഷ് ഹാസൽവുഡ് അവസാന ആഷസ് ടെസ്റ്റിലും കളിക്കില്ല

ബ്രിസ്ബെയിനിലെ ടെസ്റ്റില്‍ ഏറ്റ പരിക്കിൽ നിന്ന് മോചിതനാകാത്ത ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹാസൽവുഡ് പരമ്പരയിലെ അവസാന ടെസ്റ്റിലും കളിക്കില്ല. ഇതോടെ താരത്തിന് പരമ്പരയിൽ ആകെ കളിക്കാനായത് ഒരു ടെസ്റ്റ് മാത്രമാണ്.

ഹോബര്‍ട്ടിൽ നടക്കുന്ന അവസാന ടെസ്റ്റിന് മുമ്പ് താരം പരിക്ക് മാറി എത്തില്ലെന്നാണ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കിയത്. എന്നാൽ താരം വൈറ്റ് ബോള്‍ പരമ്പരയിൽ കളിക്കാനുണ്ടാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ലാംഗര്‍ കൂട്ടിചേര്‍ത്തു.

ഇംഗ്ലണ്ടിന് ജോഫ്ര ആര്‍ച്ചറുടെ സേവനം ഇല്ലാത്തത് പോലെയാണ് ജോഷ് ഹാസൽവുഡിന്റെ സേവനം ഓസ്ട്രേലിയയ്ക്ക് നഷ്ടമാകുന്നതെന്നും ലാംഗര്‍ വ്യക്തമാക്കി.

Exit mobile version