Site icon Fanport

ഇനി താരങ്ങൾ എത്തില്ല എന്ന് മൗറീനോ

ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ ഇനി താരങ്ങൾ ഒന്നും എത്തില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ മൗറീനോ. താൻ മാർക്കറ്റിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്നും തന്റെ അറിവ് പ്രകാരം ഈ വിൻഡോയിൽ ഇനി സൈനിംഗ് ഇല്ലായെന്നും മൗറീനോ പറഞ്ഞു.

നാളെ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ നേരിടാൻ ഇരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇതുവരെ ഈ സീസണിൽ ആകെ ഒരു ഫസ്റ്റ് ടീം കളിക്കാരനെയാണ് മാഞ്ചസ്റ്റർ വാങ്ങിയത്. ഫ്രെഡ് ഒഴിച്ചുള്ള ബാക്കി രണ്ട് ട്രാൻസ്ഫറുകളായ ലീ ഗ്രാന്റും ഡാലൊറ്റും ആദ്യ ഇലവനിൽ എത്തുന്ന താരങ്ങളല്ല. മാനേജർക്ക് ആവശ്യമായ താരങ്ങളെ നൽകാതിരിക്കുന്ന ബോർഡിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്ന സമയത്താണ് മൗറീനീയുടെ ഈ പ്രസ്താവന.

തന്റെ ടീം തയ്യാറാണെന്നും മാധ്യമങ്ങൾ പറയുന്നത് കേട്ടാൽ തങ്ങൾ കഴിഞ്ഞ‌ സീസണിൽ റിലഗേറ്റ് ചെയ്യപ്പെട്ടവരാണെന്ന് തോന്നുമെന്നും മൗറീനോ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version