Adilrashid

റഷീദ് പന്തെറിയുന്നത് കാണുമ്പോള്‍ എല്ലാ ഓവറിലും വിക്കറ്റ് ലഭിയ്ക്കുമെന്ന് തോന്നും – ജോസ് ബട്‍ലര്‍

ഇന്നലെ ഇന്ത്യയ്ക്കെതിരെ സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റ് നേടി ഇന്ത്യയുടെ പ്രതീക്ഷകളെ തകര്‍ത്തത് ആദിൽ റഷീദ് ആയിരുന്നു. ഹാര്‍ദ്ദിക് എത്തുന്നതിന് മുമ്പ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ആ പിച്ചിൽ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ സൂര്യകുമാര്‍ യാദവ് വന്ന ഉടനെ തന്റെ സ്വസിദ്ധമായ ശൈലിയിൽ ബാറ്റ് വീശി റൺ റേറ്റ് ഉയര്‍ത്തുകയായിരുന്നു.

എന്നാൽ 10 പന്തിൽ 14 റൺസ് നേടി അപകടകാരിയായി മാറുകയായിരുന്നു സൂര്യയെ ആദിൽ റഷീദ് ആണ് പുറത്താക്കിയത്. താരത്തിന്റെ നാലോവറിൽ വെറും 20 റൺസ് മാത്രം വിട്ട് നൽകിയാണ് സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റ് നേടിയത്.

റഷീദിന് പ്രശംസയുമായി ഇപ്പോള്‍ ജോസ് ബട്‍ലര്‍ രംഗത്തെത്തിയിട്ടുണ്ട്. താരത്തെ ഇന്നലെ കളിക്കുക വളരെ പ്രയാസമായിരുന്നുവെന്നും എറിഞ്ഞ എല്ലാ ഓവറിലും വിക്കറ്റ് ലഭിയ്ക്കുമെന്നാണ് തനിക്ക് തോന്നിയതെന്നും റഷീദിനെക്കുറിച്ച് ബട്‍ലര്‍ വ്യക്തമാക്കി.

 

Exit mobile version