Picsart 23 01 31 15 28 41 871

ജോർഗിഞ്ഞോ ഇനി ആഴ്സണലിന്റെ മിഡ്ഫീൽഡിൽ

ചെൽസി മിഡ്ഫീൽഡർ ജോർഗിഞ്ഞോ ഇനി ആഴ്സണലിന്റെ താരം. ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം ഇറ്റാലിയൻ മിഡ്ഫീൽഡറെ സ്വന്തമാക്കാൻ ആഴ്സണലിനായി. 12 മില്യൺ നൽകിയാണ് ചെൽസി താരത്തെ ആഴ്സണൽ ടീമിലേക്ക് എത്തിക്കുന്നത്. 2024വരെയുള്ള കരാർ ജോർഗീഞ്ഞോ ഒപ്പുവെച്ചു.

ഇനി ആറ് മാസം മാത്രമേ താരത്തിന് ചെൽസിയിൽ കരാർ ബാക്കിയുണ്ടായിരുന്നുള്ളൂ. ബ്രൈറ്റൺ താരം മോയിസസ് കെയ്‌സെഡോയ്ക്ക് ആയുള്ള ആഴ്സണലിന്റെ അവസാന ബിഡും ബ്രൈറ്റൺ നിരസിച്ചിരുന്നു. ഇതാണ് ആഴ്സണൽ പുതിയ മിഡ്ഫീൽഡറെ അന്വേഷിക്കാനുള്ള കാരണം.

തോമസ് പാർട്ടി, ഗ്രാനിറ്റ് ഷാക്ക, മാർട്ടിൻ ഒഡെഗാർഡ് എന്നീ ത്രയങ്ങൾ നയിക്കുന്ന ആഴ്സണൽ മിഡ്ഫീൽഡ് ഇപ്പോൾ തന്നെ ശക്തമാണ്. ഇവർക്ക് ബാക്കപ്പ് ആയാകും ജോർഗിഞ്ഞൊയെ അർട്ടേറ്റ കാണുന്നത്. സാരി ചെൽസി പരിശീലകനായിരിക്കെ ആയിരുന്നു നാപോളി വിട്ട് ജോർഗിഞ്ഞോ ചെൽസിയിൽ എത്തിയത്‌.

Exit mobile version