ഐപിഎല്‍ റീഷെഡ്യൂള്‍ ചെയ്യുകയാണെങ്കില്‍ കളിക്കാന്‍ പോകണമെന്നാണ് ആഗ്രഹം – ജോഫ്ര ആര്‍ച്ചര്‍

ഐപിഎല്‍ കളിക്കേണ്ടതില്ലെന്ന തീരുമാനം വളരെ കടുപ്പമേറിയതായിരുന്നുവെന്നും എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് തന്നെ ആ കാര്യത്തില്‍ വളരെ അധികം പിന്തുണച്ചിരുന്നുവെന്നും പറഞ്ഞ് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയ്ക്കിടെയാണ് താരം ഐപിഎലില്‍ നിന്ന് പിന്മാറിയത്. താരത്തിന്റെ കൈയ്യില്‍ തറച്ച കുപ്പിച്ചില്ല കളിയെ തടസ്സപ്പെടുത്തുന്നതല്ലായിരുന്നുവെങ്കിലും അത് നീക്കം ചെയ്യേണ്ട സാഹചര്യം വന്നതോടെയാണ് ഐപിഎലില്‍ നിന്ന് വിട്ട് നില്‍ക്കുവാന്‍ താരം തീരുമാനിച്ചത്.

ഇത്രയധികം തന്നെ പിന്തുണയ്ക്കുന്ന രാജസ്ഥാന് വേണ്ടി ഐപിഎല്‍ ഈ വര്‍ഷം ഷെഡ്യൂള്‍ ചെയ്യുകയാണെങ്കില്‍ കളിക്കാനാകണമെന്നാണ് ആഗ്രഹമെന്നും ജോഫ്ര പറഞ്ഞു. എന്നാല്‍ തങ്ങളുടെ അന്താരാഷ്ട്ര മത്സരങ്ങള്‍ മാറ്റി ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎലിന് പോകില്ലെന്നാണ് ഇംഗ്ലണ്ട് ബോര്‍ഡിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആഷ്‍ലി ജൈല്‍സ് പറഞ്ഞത്.

Exit mobile version