ജോയൽ ഹൈദരബാദ് എഫ് സിയിൽ തുടരും

Img 20220711 161958

ഹൈദരാബാദ് എഫ് സിയുടെ പ്രധാന താരമായ ഓസ്ട്രേലിയൻ വിങ്ങർ ജോയൽ ചിയനിസ് ക്ലബിൽ തുടരും. 2023 ജൂൺ വരെയുള്ള കരാർ ജോയൽ ഹൈദരബാദിൽ ഒപ്പുവെച്ചു. അവസാന രണ്ടു സീസണുകളായി ജോയൽ ഹൈദരബാദിനൊപ്പം ഉണ്ട്. കഴിഞ്ഞ സീസണിൽ 19 മത്സരങ്ങൾ കളിച്ച താരം നാലു ഗോളുകൾ നേടുകയും മൂന്ന് അസിസ്റ്റ് നൽകുകയും ചെയ്തിരുന്നു.

ഓസ്ട്രേലിയൻ ക്ലബായ പെർത് ഗ്ലോറിയിൽ നിന്നായിരുന്നു ജോയൽ ഒരു സീസൺ മുമ്പ് ഹൈദരബാദിലേക്ക് എത്തിയത്. 32കാരനായ താരം അറ്റാക്കിലേതു പൊസിഷനിലും കളിക്കാൻ കഴിവുള്ള താരമാണ്. ഐ എസ് എല്ലിൽ ആകെ 32 മത്സരങ്ങളിൽ കളിച്ച താരം 7 ഗോളുകളും നാല് അസിസ്റ്റും ഹൈദരബാദിനായി സംഭാവന ചെയ്തിരുന്നു. പെർത് ഗ്ലോറിയെ കൂടാതെ ഓക്ക്ലാൻഡ് സിറ്റി, സിഡ്നി എഫ് സി എന്നീ ക്ലബുകൾക്കെല്ലാം വേണ്ടി ചിയനിസി കളിച്ചിട്ടുണ്ട്.