Site icon Fanport

150ാം മത്സരത്തിലെ തകര്‍പ്പന്‍ ഇന്നിംഗ്സുമായി ജോ റൂട്ട്, ഏകദിനത്തിലും ജയിച്ച് തുടങ്ങി ഇംഗ്ലണ്ട്

ശ്രീലങ്കയെ 185 റൺസിനൊതുക്കിയ ശേഷം ലക്ഷ്യം 34.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ഇംഗ്ലണ്ട്. തന്റെ 150ാം ഏകദിനത്തിനിറങ്ങിയ ജോ റൂട്ടിന്റെ ബാറ്റിംഗ് മികവിലാണ് ഇംഗ്ലണ്ടിന്റെ വിജയം. ജോണി ബൈര്‍സ്റ്റോ വെടിക്കെട്ട് തുടക്കം നല്‍കിയ ശേഷം ലിയാം ലിവിംഗ്സ്റ്റണിനെ(9) ജോണി ബൈര്‍സ്റ്റോയെയും അടുത്തടുത്ത ഓവറുകളിൽ ഇംഗ്ലണ്ടിന് നഷ്ടമാകുകയായിരുന്നു.

54/0 എന്ന നിലയിൽ നിന്ന് 59/2 എന്ന നിലയിലേക്കും 80/4 എന്ന നിലയിലേക്കും ഇംഗ്ലണ്ട് വീണുവെങ്കിലും ടെസ്റ്റ് നായകന്‍ ജോ റൂട്ട് ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. മോയിന്‍ അലിയുമായി(28) അഞ്ചാം വിക്കറ്റിൽ 91 റൺസ് കൂട്ടിചേര്‍ത്ത ശേഷം മോയിന്‍ മടങ്ങിയെങ്കിലും ലക്ഷ്യത്തിലേക്ക് ജോ റൂട്ട് ടീമിനെ സാം കറനൊപ്പം നയിക്കുകയായിരുന്നു.

87 പന്തിൽ പുറത്താകാതെ 79 റൺസ് നേടിയ ജോ റൂട്ട് ഏകദിനത്തിൽ തന്റെ ആറായിരം റൺസും ഈ ഇന്നിംഗ്സിനിടെ പൂര്‍ത്തിയാക്കി. സ്കോറുകള്‍ ഒപ്പമെത്തിയപ്പോള്‍ ബൗണ്ടറി നേടി സാം കറനാണ് വിജയ റൺസ് നേടിയത്. താരം പുറത്താകാതെ 9 റൺസ് നേടി.

ശ്രീലങ്കയ്ക്കായി ദുഷ്മന്ത ചമീര മൂന്ന് വിക്കറ്റ് നേടിയെങ്കിലും ബാറ്റ്സ്മാന്മാര്‍ ആവശ്യത്തിന് റൺസ് നേടാതിരുന്നത് ലങ്കയ്ക്ക് യാതൊരുവിധ പ്രതീക്ഷയും നല്‍കിയില്ല.

Exit mobile version