റെക്കോർഡിന് അവസാനം, ഷിമൈക്കിൾ അവസാനം ഗോൾ വഴങ്ങി

- Advertisement -

ഡെന്മാർക്ക് ഗോൾ കീപ്പർ കാസ്പെർ ഷിമൈക്കിൽ അവസാനം ഒരു ഗോൾ വഴങ്ങി. ഇന്ന് ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ യെഡിനാക് പെനാൾട്ടിയിലൂടെ കാസ്പെറിന്റെ വല കുലുക്കിയപ്പോൾ അതൊരു റെക്കോർഡിന്റെ അവസാനമായിരുന്നു. ഡെന്മാർക്ക് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മിനുറ്റുകൾ ഗോൾവഴങ്ങാത്തതിന് ഉള്ള റെക്കോർഡുമായി മുന്നേറുകയായിരുന്നു കാസ്പെർ.

തന്റെ പിതാവായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം പീറ്റർ ഷിമൈക്കിളിന്റെ 470 മിനുട്ട് ഡെന്മാർക്കിന് വേണ്ടി ഗോൾ വഴങ്ങാതിരിക്കുക എന്ന 1995ൽ തീർത്ത റെക്കോർഡും മറികടന്ന കുതിപ്പിലായിരുന്നു കാസ്പെർ. തുടർച്ചയായ 9 മണിക്കൂറും 31 മിനുട്ടുമാണ് കാസ്പെർ ഡെന്മാർക്ക് വല ഗോളില്ലാതെ കാത്തത്. 571 മിനുട്ടുകൾ. 2018ൽ കാസ്പെർ വഴങ്ങിയ ആദ്യ ഗോളുമായി യെഡിനാകിന്റെ ഗോൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement