നാലാം ടെസ്റ്റില്‍ ബുംറയില്ല

വ്യക്തിപരമായ കാരണങ്ങളാല്‍ നാലാം ടെസ്റ്റില്‍ നിന്ന് തന്നെ പിന്മാറുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്പ്രീത് ബുംറ. താരത്തിന്റെ ആവശ്യം ബിസിസിഐ അംഗീകരിച്ചു. ഇതോടെ അഹമ്മദാബാദിലെ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബുംറയുണ്ടാകില്ല.

താരത്തിന് പകരക്കാരന്‍ താരത്തെ ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല. ചെന്നൈയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്കായിരുന്നു വിജയം. പിന്നീട് മത്സരം അഹമ്മദാബാദിലേക്ക് മാറിയപ്പോള്‍ ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ വിജയം കരസ്ഥമാക്കി ഇന്ത്യ പരമ്പരയില്‍ 2-1ന് മുന്നിലെത്തുകയായിരുന്നു.

Exit mobile version