100 മീറ്റര്‍ ഹര്‍ഡിൽസിൽ സ്വര്‍ണ്ണം നേടി ജാസ്മിന്‍ കമാച്ചോ ക്വിന്‍, പിന്തള്ളിയത് ലോക റെക്കോര്‍ഡ് ജേതാവിനെ

വനിതകളുടെ നൂറ് മീറ്റര്‍ ഹര്‍ഡിൽസിൽ സ്വര്‍ണ്ണം നേടി പോര്‍ട്ടോറിക്കോയുടെ ജാസ്മിന്‍ കമാച്ചോ ക്വിന്‍. റിയോ 2016ൽ സെമിയിൽ പുറത്തായ താരം ആധികാരികതയോടെയാണ് വിജയം കുറിച്ചത്. ലോക റെക്കോര്‍ഡ് ജേതാവായ അമേരിക്കയുടെ കെന്‍ഡ്ര ഹാരിസണിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കമാച്ചോ ക്വിന്നിന്റെ വിജയം. 9ാം ലെയിനിൽ വീരോചിതമായ പോരാട്ടത്തിലൂടെ ജെമൈക്കയുടെ മെഗാന്‍ ടാപ്പര്‍ വെങ്കല മെഡൽ നേടി.

ക്വിന്‍ 12.37 സെക്കന്‍ഡും ഹാരിസൺ 12.52 സെക്കന്‍ഡും ടാപ്പര്‍ 12.55 സെക്കന്‍ഡിലുമാണ് റേസ് പൂര്‍ത്തിയാക്കിയത്. ഇന്നലെ നടന്ന സെമി ഫൈനലില്‍ ജാസ്മിന്‍ കമാച്ചോ ക്വിന്‍ 12.26 സെക്കന്‍ഡിൽ ഒളിമ്പിക്സ് റെക്കോര്‍ഡ് നേടിയിരുന്നു.

Exit mobile version