ചരിത്രത്തിൽ ആദ്യമായി ഏഷ്യൻ ടീമിന് ലാറ്റിനമേരിക്കയ്ക്ക് മേൽ വിജയം

- Advertisement -

ഇന്ന് കൊളംബിയക്കെതിരെ ജപ്പാൻ നേടിയ വിജയം ലോകകപ്പ് ചരിത്രത്തിൽ ഒരി പുതിയ അദ്ധ്യായം തുറക്കുകയാണ്. ലോകകപ്പിൽ ഒരു ഏഷ്യൻ ടീം ആദ്യമായി ലാറ്റിനമേരിക്കൻ ടീമിനെ പരാജയപ്പെടുത്തുന്നു. ഇതുവരെ നടക്കാത്ത ആ കാര്യമാണ് ഇന്ന് നടക്കുന്നത്. ഏഷ്യയുടെ അഭിമാനമായി തന്നെ ജപ്പാൻ ഇന്ന് ഈ 2-1ന്റെ വിജയത്തോടെ മാറി.

ഇതിനു മുമ്പ് 18 മത്സരങ്ങളിലാണ് ഏഷ്യൻ ടീമുകളും ലാറ്റിനമേരിക്കൻ ടീമുകളും നേർക്കുനേർ വന്നിട്ടുള്ളത് അതിൽ ഒന്നു പോലും ജയിക്കാൻ ഏഷ്യൻ ടീമുകൾക്കായില്ല. 18ൽ 15 മത്സരങ്ങളും പരാജയപ്പെട്ടപ്പോൾ 3 മത്സരങ്ങൾ സമനിലയിലുമായി. ഇന്നത്തെ ജപ്പാന്റെ ജയം ഈ ലോകകപ്പിലെ ഏഷ്യൻ ടീമിന്റെ രണ്ടാം ജയം കൂടിയാണ്. നേരത്തെ മൊറോക്കോയെ തോൽപ്പിച്ചു കൊണ്ട് ഇറാൻ ഏഷ്യയുടെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം മുഴുവൻ കഴിഞ്ഞപ്പോഴും ഒരു ജയം പോലും ഏഷ്യൻ ടീമുകൾക്ക് ഉണ്ടായിരുന്നില്ല. അതിൽ നിന്നാണ് ആദ്യ റൗണ്ടിൽ തന്നെ രണ്ട് ജയം എന്ന മുന്നേറ്റം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement