Site icon Fanport

ഏഷ്യൻ കപ്പിൽ അപരാജിതരായി ജപ്പാൻ

ഏഷ്യൻ കപ്പിൽ അപരാജിതരായി ജപ്പാൻ. ഇന്ന് നടന്ന മത്സരത്തിൽ ഉസ്ബെകിസ്താനെയാണ് ജപ്പാൻ തോൽപിച്ചത്. ഗ്രൂപ്പ് എഫിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ ജയമാണ് നാല് തവണ ഏഷ്യൻ ചാമ്പ്യന്മാരായ ജപ്പാൻ സ്വന്തമാക്കിയത്. പിന്നിൽ നിന്നും പൊരുതിയാണ് ഈ ജയം ജപ്പാൻ സ്വന്തമാക്കിയത്.

യോഷിനോറി മുട്ടോ,സുഖസാ ഷിയോടാനി, എന്നിവർ ജപ്പാന് വേണ്ടി ഗോളടിച്ചപ്പോൾ എൽഡോർ ഷൊമുറോഡോവ് ഉസ്ബെകിസ്താന്റെ ഏക ഗോളടിച്ചു. രണ്ടാം സ്ഥാനക്കാരായാണ് ഉസ്‌ബെക്കിസ്ഥാൻ പ്രീ ക്വാർട്ടറിൽ കടന്നത്. ഏഷ്യൻ കപ്പിലെ ഗ്രൂപ്പ് സ്റ്റേജിലെ എല്ലാ മത്സരങ്ങളിലും ജപ്പാൻ ജയിച്ചു. പെർഫെക്റ്റ് നയനുമായാണ് പ്രീ ക്വാർട്ടറിലേക്ക് ജപ്പാൻ കടക്കുന്നത്.

Exit mobile version