ജംഷദ്പൂരിന് ഇനി പുതിയ പരിശീലകൻ, അന്റോണിയോ ഇരിയോണ്ടൊ കരാർ ഒപ്പുവെച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിലെ പുതിയ സീസണിൽ ജംഷദ്പൂരിന് പുതിയ പരിശീലകൻ. സ്പാനിഷ് പരിശീലകനായ അന്റോണിയോ ഇരിയൊണ്ടോയെ പരിശീലകനായി നിയമിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് എത്തി. സ്പെയിനിൽ നിരവധി കാലമായൊ പരിശീലകനായി പ്രവർത്തിക്കുന്ന ആളാണ് അന്റോണിയോ. ഇതുവരെ‌ കരിയറിൽ 985 മത്സരങ്ങളിൽ പരിശീലകനായിട്ടുണ്ട് ഇദ്ദേഹം.

ലാലിഗയിൽ സ്പെയിനിലെ സെക്കൻഡ് ഡിവിഷനുകളിലും ആയിരുന്നു അന്റോണിയോയുടെ പ്രവർത്തനം. റയോ വല്ലേകാനോ പോലുള്ള വലിയ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. അവസാനമായി ഏഴു വർഷമായി റയോ മജദഹോണ്ടയിൽ ആയിരുന്നു അന്റോണിയോ. ആ ക്ലബ് വിട്ടാണ് ഇപ്പോൾ ഇന്ത്യയിലേക്ക് എത്തുന്നത്. ഒരോ സീസണിലും ഒരോ പരിശീലകൻ എന്ന രീതിയിലാണ് ഇപ്പോൾ ജംഷദ്പൂർ പോകുന്നത്. ഇത് ജംഷദ്പൂരിന്റെ മൂന്നാമത്തെ പരിശീലകനാണ്.