Site icon Fanport

മുംബൈയിൽ മുംബൈ പിറകിൽ

ഐ എസ് എല്ലിൽ മുംബൈയുടെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ മുംബൈ സിറ്റി പിറകിൽ. സന്ദർശകരായ ജംഷദ്പൂർ ഒരു ഹെഡർ ഗോളിലൂടെയാണ് ആദ്യ പകുതിയിൽ മുന്നിൽ എത്തിയത്. ആദ്യ പകുതിയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചതും ജംഷദ്പൂർ തന്നെ ആയിരുന്നു. കളിയുടെ 28ആം മിനുട്ടിലായിരുന്നു ഗോൾ പിറന്നത്.

ഇടത് വിങ്ങിൽ നിന്ന് കാല്വോ കൊടുത്ത ക്രോസ് സ്പാനിഷ് താരം മരിയോ ആർകസ് ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. മുംബൈ സിറ്റിക്ക് ഓൺ ടാർഗറ്റിലേക്ക് ഒരു ഷോട്ട് ഉതിർക്കാൻ വരെ ആദ്യ പകുതിയിൽ ആയില്ല. കഴിഞ്ഞ സീസണിൽ മുംബൈ അരീനയിൽ നടന്ന മത്സരത്തിൽ ജംഷദ്പൂർ വിജയിച്ചിരുന്നു.

Exit mobile version