Site icon Fanport

ജംഷദ്പൂർ vs എഫ് സി ഗോവ, ലൈനപ്പ് അറിയാം

ജംഷദ്പൂരിൽ നടക്കുന്ന ജംസ്ജദ്പൂരും എഫ് സി ഗോവയും തമ്മിലുള്ള മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. സ്റ്റർ സ്ട്രൈക്കർ കോറോ ഇല്ലാതെയാണ് എഫ് സി ഗോവ ഇന്ന് ഇറങ്ങുന്നത്. പൂനെ സിറ്റിക്കെതിരെ ചുവപ്പ് കർഡ് വാങ്ങിയതാണ് കോറോയുടെ അഭാവത്തിന് കാരണം. മിഗ്വേൽ ഫെർണാണ്ടസ് ആണ് കോറോക്ക് പകരം ആദ്യ ഇലവനിൽ എത്തിയിരിക്കുന്നത്. ജംഷദ്പൂർ നിരയിൽ കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ കാഹിലിന് സ്ഥാനമില്ല. പകരം യുവതാരം മുഖി ആണ് ഇന്ന് ആദ്യ ഇലവനിൽ കളിക്കുന്നത്.

ജംഷദ്പൂർ; സുബ്രതാ പോൾ, ഗുരുങ്, പ്രതീക്, തിരി,ജൈറു, സൂസൈരാജ്, ആർകെസ്, മെമോ, സിഡോഞ്ച, മൊർഗാഡൊ, മുഖി

ഗോവ: നവാസ്, സെറിടൺ, സന, മന്ദർ, ജാക്കി, ഫാൾ, ജാഹോ, എഡു, ഹൂഗോ, ലെന്നി, മിഗ്വേൽ

Exit mobile version