20220812 152617

മുൻ ആഴ്സണൽ അക്കാദമി താരം ഇനി ജംഷദ്പൂർ എഫ് സിയിൽ

വരാനിരിക്കുന്ന ഐ‌എസ്‌എൽ സീസണിലേക്ക് വേഴ്സറ്റൈൽ താരമായ ജെയ് ഇമ്മാനുവൽ-തോമസിനെ ജംഷദ്പൂർ സൈൻ ചെയ്തു. അറ്റാക്കിൽ ഏതു പൊസിഷനിലും കളിക്കാൻ കഴിവുള്ള താരമാണ് ജെയ് ഇമ്മാനുവൽ തോമസ്. മുമ്പ് ആഴ്സണൽ അക്കാദമിയിൽ ഉണ്ടായിരുന്നു. ആഴ്‌സണൽ കൂടാതെ ബ്ലാക്ക്‌പൂൾ, ഡോൺകാസ്റ്റർ റോവേഴ്‌സ്, കാർഡിഫ് സിറ്റി, ഇപ്‌സ്‌വിച്ച് ടൗൺ, ബ്രിസ്റ്റോൾ സിറ്റി, ക്വീൻസ് പാർക്ക് റേഞ്ചേഴ്‌സ്, മിൽട്ടൺ കെയ്‌ൻസ് ഡോൺസ്, ഗില്ലിംഗ്‌ഹാം തുടങ്ങിയ പ്രമുഖ ടീമുകൾക്കായി കളിച്ചിട്ടുണ്ട്.

31-കാരനായ താരം ഉടൻ ജംഷദ്പൂരിനൊപ്പം പ്രീസീസൺ ക്യാമ്പിൽ ചേരും. പത്താം നമ്പർ ജേഴ്സി ആകും താരം അണിയുക എന്ന് ക്ലബ് അറിയിച്ചു.

“ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ച പിന്തുടരുന്നത് കൗതുകകരമാണ്, ഐഎസ്എൽ ലീഗ് ഷീൽഡ് ജേതാക്കളുടെ ഭാഗമാകാൻ കഴിഞ്ഞത് ഒരു വലിയ സന്തോഷമാണ്.” കരാർ ഒപ്പുവെച്ച ശേഷം ഇമ്മാനുവൽ തോമസ് പറഞ്ഞു.

ആഴ്സണൽ യൂത്ത് അക്കാദമി ബിരുദധാരിയായ ഇമ്മാനുവൽ തോമസ് അണ്ടർ 17, അണ്ടർ 19 തലങ്ങളിൽ ഇംഗ്ലണ്ട് ദേശീയ ടീമിന്റെ ഭാഗമായിട്ടുണ്ട്. ആഴ്സണൽ അണ്ടർ 23 ന് വേണ്ടി 13 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടാൻ താരത്തിനായിട്ടുണ്ട്.

Story Highlight: Jamshedpur FC bolstered its attack with the signing of the versatile Jay Emmanuel-Thomas

Exit mobile version