ജംഷദ്പൂരിന് ഇനി സ്വന്തമായി ആപ്ലിക്കേഷനും

ജംഷദ്പൂർ എഫ് സിക്ക് ഇനി സ്വന്തമായി മൊബൈൽ ഫോൺ ആപ്പും. ക്ലബിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അടങ്ങിയ ആപ്ലിക്കേഷനാണ് ഇന്ന് ജംഷദ്പൂർ എഫ് സി ആരാധകർക്കായി സമർപ്പിച്ചത്. മത്സരങ്ങളുടെ പ്രിവ്യൂകളും മത്സര വിശകലനങ്ങളും താരങ്ങളുടെ വിവരങ്ങളും ഒക്കെ ഈ ആപ്ലിക്കേഷനിൽ ഉണ്ടാകും. ജംഷദ്പൂരിന്റെ വാർത്താ കുറിപ്പുകളും ഇനി ഈ ആപ്ലിക്കേഷൻ വഴി ലഭിക്കും.

ഗൂഗിൾ പ്ലേസ്റ്റോറിലും ഐഫോൺ ആപ്സ്റ്റോറിലും ഈ ആപ്ലിക്കേഷൻ ഉന്നു മുതൽ ലഭ്യമാണ്.

Exit mobile version