Site icon Fanport

അസെൻസിയോയുടെ പരിക്ക്, റോഡ്രിഗസ് റയലിൽ തുടർന്നേക്കും

കൊളംബിയൻ സൂപ്പർ താരം ഹാമസ് റോഡ്രിഗസ് റയൽ മാഡ്രിഡിൽ തന്നെ തുടരും. സാന്റിയാഗോ ബേർണബ്യൂവിൽ നിന്നും പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് നാപോളിയിലേക്കുള്ള താരത്തിന്റെ ട്രാൻസ്ഫർ നടക്കാനിടയില്ല. കാർലോ ആഞ്ചലോട്ടിയും നാപോളിയും റോഡ്രിഗസിനായി ശ്രമം തുടങ്ങിയിട്ട് കുറേക്കാലമായി.

മാർക്കോ അസൻസിയോയുടെ പരിക്കാണ് റയലിനെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്നറിയുന്നു. പ്രീ സീസണിൽ പരിക്കേറ്റ അസൻസിയോക്ക് ഈ സീസൺ മുഴുവൻ നഷ്ടപ്പെടുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. റയലിന്റെ വെൽഷ് സൂപ്പർ താരം ഗാരെത് ബെയ്ൽ ചൈനീസ് സൂപ്പർ ലീഗിൽ പോകുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.

Exit mobile version