Site icon Fanport

ബെക്കാമിന്റെ ക്ലബ് റോഡ്രിഗസിനായി രംഗത്ത്

ബെക്കാമിന്റെ അമേരിക്കൻ ക്ലബായ ഇന്റർ മിയാമി ഒരു വൻ താരത്തെ സ്വന്തമാക്കാൻ ഒരുങ്ങുന്നു‌. റയൽ മാഡ്രിഡ് അറ്റാക്കിംഗ് മിഡ്ഫീൽഡറായ ഹാമെസ് റോഡ്രിഗസിനെയാണ് ഇന്റർ മിയാമി ലക്ഷ്യമിടുന്നത്. ഇതിനായുള്ള പ്രാരംഭ ഘട്ട ചർച്ചകൾ ഇന്റർ മിയാമി ആരംഭിച്ചു. ഈ സീസണിലാണ് ബെക്കാമിന്റെ ടീം കളിക്കാൻ തുടങ്ങിയത്.

വലിയ താരങ്ങളെ ഒന്നും ബെക്കാമിന് ഇതുവരെ ടീമിൽ എത്തിക്കാൻ ആയിട്ടില്ല. റോഡ്രിഗസിന്റെ ഏജന്റായ ഫ്ലൊറെന്റോ പെരെസുമായി ബെക്കാം ചർച്ച നടത്തിയിട്ടുണ്ട്. ഇനി ആകെ ഒരു വർഷത്തെ കരാർ മാത്രമെ റോഡ്രിഗസിന് റയൽ മാഡ്രിഡിൽ ഉള്ളൂ. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും റോഡ്രിഗസിനെ വിൽക്കാനാണ് റയൽ ശ്രമിക്കുന്നത്

Exit mobile version