Site icon Fanport

“ഈ സീസണിൽ മാത്രമല്ല എല്ലാ സീസണിലും കിരീടം നേടലാണ് ലക്ഷ്യം” ജെയിംസ്

കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം ഈ സീസണിൽ കിരീടം നേടൽ മാത്രമല്ല എന്നും, വരും സീസണുകളിലും ആ കിരീടം നേട്ടം തുടരലാണെന്നും പരിശീലകൻ ഡേവിഡ് ജെയിംസ് പറഞ്ഞു. ഇന്ന് എ ടി കെ കൊൽക്കത്തയ്ക്ക് എതിരെ വിജയിച്ചു കൊണ്ട് തുടങ്ങാനാണ് ഇറങ്ങുന്നത്. പക്ഷെ ഇന്ന് വിജയിച്ചില്ല എങ്കിലിം ഒരു കാര്യം എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്. ഇതൊരു നീണ്ട സീസണാണ്. ജെയിംസ് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എല്ലിലെ തന്നെ ഏറ്റവും യുവ സ്ക്വാഡാണ് എന്നും ജെയിംസ് ഓർമ്മിപ്പിച്ചു. യുവനിര ആണ് എന്നത് ക്ലബിന്റെ വളർച്ചയെ ആണ് കാണിക്കുന്നത്. ജെയിംസ് പറഞ്ഞു. യുവനിരയിൽ പലരും ക്ലബിലൂടെ വളർന്നു വന്നവരാണെന്നും ജെയിംസ് ഓർമ്മിപ്പിച്ചു. എല്ലാവർക്കും ഇപ്പോൾ അവസരം കിട്ടില്ല എങ്കിലും ജനുവരി കഴിഞ്ഞാൽ പല താരങ്ങൾക്കും അവസരം നൽകാൻ കഴിയുമെന്നും ജെയിംസ് പറഞ്ഞു.

Exit mobile version