Site icon Fanport

ജമാലിനായുള്ള ലിവർപൂളിന്റെ ആദ്യ ഓഫർ നോർവിച് നിരസിച്ചു

പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളിന്റെ ഓഫർ നിരസിച്ച് നോർവിച് സിറ്റി. നോർവിച് സിറ്റിയുടെ ഫുൾബാക്കായ ജമാൽ ലൂയിസിനെ സ്വന്തമാക്കാനുള്ള ലിവർപൂൾ ശ്രമങ്ങൾക്കാണ് തിരിച്ചടിയേറ്റത്‌. ലിവർപൊഇൾ നൽകിയ 10 മില്യൺ ഓഫർ നോർവിച് നിരസിക്കുകയായിരുന്നു. മൂന്ന് വർഷത്തെ കരാർ ഇനിയും ജമാലിന് നോർവിചിൽ ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ 20 മില്യണോളമാണ് നോർവിച് ആവശ്യപ്പെടുന്നത്.

അല്ലായെങ്കിൽ 15 മില്യണും ലിവർപൂളിന്റെ ഒരു യുവതാരവവും നോർവിചിലേക്ക് പോകേണ്ടി വരും ലെഫ് ബാക്കായ ആൻഡി റോബേർട്സണ് കൂടുതൽ വെല്ലുവിളി നൽകാൻ വേണ്ടിയാണ് ജമാൽ ലൂയിസിനെ ലിവർപൂൾ ടീമിൽ എത്തിക്കുന്നത്. കഴിഞ്ഞ സീസണിൽ നോർവിചിന് വേണ്ടി 28 മത്സരങ്ങളോളം ലീഗിൽ കളിക്കാൻ ജമാൽ ലൂയിസിനായിരുന്നു. 22കാരനായ താരം 2014 മുതൽ നോർവിച് സിറ്റിയുടെ ഭാഗമാണ്.h

Exit mobile version