Site icon Fanport

കാത്തിരുന്ന പോരാട്ടത്തിൽ മൈക്ക് ടൈസനെ തോൽപ്പിച്ചു ജേക്ക് പോൾ

ലോകം കാത്തിരുന്ന ബോക്സിങ് പോരാട്ടത്തിൽ 58 കാരനായ ബോക്സിങ് ഇതിഹാസം മൈക്ക് ടൈസനെ തോൽപ്പിച്ചു യൂട്യൂബ് സെൻസേഷനും ബോക്സറും ആയ ജേക്ക് പോൾ. 27 കാരനായ ജേക്ക് പോളിനെ ടൈസൻ എങ്ങനെ നേരിടും എന്ന ആകാംക്ഷയോടെ നെറ്റ്ഫ്ലിക്സിലേക്ക് ആരാധകർ ഒഴുകിയപ്പോൾ സൈറ്റ് അമേരിക്ക അടക്കം പല സ്ഥലത്തും ക്രാഷ് ആയി. ടെക്‌സാസിൽ 80,000 മുകളിൽ ആരാധകർക്ക് മുമ്പിൽ നടന്ന പോരാട്ടം പക്ഷെ അത്ര ആവേശം ഉള്ളത് ആയിരുന്നില്ല.

ജേക്ക് പോൾ

19 വർഷത്തിന് ശേഷം റിങിൽ ഇറങ്ങിയ ടൈസൻ ആദ്യ 2 റൗണ്ടുകളിൽ ചെറിയ മുൻതൂക്കം കാണിച്ചു എങ്കിലും തുടർന്ന് തളർന്നത് ആയി കണ്ട ടൈസനു മേൽ പോൾ ആധിപത്യം നേടുന്നത് ആണ് കാണാൻ ആയത്. തുടർന്ന് 8 റൗണ്ട് പോരാട്ടത്തിന് ശേഷം ജേക്ക് പോളിനെ വിജയിയായി പ്രഖ്യാപിക്കുക ആയിരുന്നു. മത്സര ശേഷം മത്സരത്തിന് മുമ്പ് നടന്ന വാക്ക് പോരിൽ നിന്നു വ്യത്യസ്തമായി ടൈസനോടുള്ള തന്റെ ബഹുമാനം കാണിക്കാൻ ജേക്ക് പോൾ മറന്നില്ല. റെക്കോർഡ് തുകയാണ് ഇരു ബോക്സർമാർക്കും ഈ മത്സരത്തിൽ നിന്നു ലഭിക്കുക എന്നാണ് റിപ്പോർട്ട്.

Exit mobile version