അയ്യരടിയിൽ ഇന്ത്യയ്ക്ക് വിജയം, നിര്‍ണ്ണായക സംഭാവനകളുമായി സഞ്ജുവും ജഡ്ഡുവും

186 റൺസെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിൽ തന്നെ രോഹിത് ശര്‍മ്മയെയും അധികം വൈകാതെ ഇഷാന്‍ കിഷനെയും(16) നഷ്ടമായി 44/2 എന്ന നിലയിലേക്ക് വീണുവെങ്കിലും ശ്രേയസ്സ് അയ്യരുടെ മിന്നും ഇന്നിംഗ്സിന് സഞ്ജു സാംസണും രവീന്ദ്ര ജഡേജയും പിന്തുണ നല്‍കിയപ്പോള്‍ 7 വിക്കറ്റ് ജയവും പരമ്പരയും സ്വന്തമാക്കി ഇന്ത്യ.

Iyerjadeja

17.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയം കരസ്ഥമാക്കിയപ്പോള്‍ അയ്യര്‍ 44 പന്തിൽ പുറത്താകാതെ 74 റൺസ് നേടിയപ്പോള്‍ ജഡേജ 18 പന്തിൽ നിന്നാണ് 45 റൺസുമായി പുറത്താകാതെ നിന്നത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റിൽ 26 പന്തിൽ നിന്ന് 58 റൺസിന്റെ വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്.

സഞ്ജു സാംസൺ 25 പന്തിൽ 39 റൺസ്  നേടി മൂന്നാം വിക്കറ്റിൽ അയ്യര്‍ക്കൊപ്പം 84 റൺസാണ് ഇന്ത്യയ്ക്കായി നേടിയത്.

Exit mobile version