Site icon Fanport

ഇന്ത്യൻ വനിതാ ലീഗ്, ചാമ്പ്യന്മാർക്ക് വിജയ തുടക്കം

ഇന്ത്യൻ വനിതാ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ സേതു എഫ് സിക്ക് ആദ്യ മത്സരത്തിൽ ഗംഭീര വിജയം. ബാംഗ്ലൂരിൽ നടക്കുന്ന മത്സരത്തിൽ കൊൽഹാപൂർ സിറ്റി എഫ് സിയെ ആണ് സേതു എഫ് സി പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു സേതുവിന്റെ വിജയം. ഹാട്രിക്ക് ഗോളുകളുമായി ഇന്ത്യൻ താരം സിന്ധു ആണ് കളിയിലെ താരമായത്.

61, 66, 92 മിനുട്ടുകളിൽ ആയിരുന്നു സിന്ധുവിന്റെ ഗോളുകൾ. അംസവല്ലിയും സുമിത്രയുമാണ് മറ്റു സ്കോറേഴ്സ്.

Exit mobile version