Site icon Fanport

ഇന്ത്യൻ വനിതാ ലീഗ്, ആദ്യ വിജയം ക്രിപ്സയ്ക്ക്

ഇന്ത്യൻ വനിതാ ലീഗിലെ ആദ്യ വിജയം ക്രിപ്സ സ്വന്തമാക്കി. ബാംഗ്ലൂരിൽ നടക്കുന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ കിക്ക് സ്റ്റാർട്ട് എഫ് സിയെ ആണ് ക്രിപ്സ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ക്രിപ്സയുടെ വിജയം. ഇരട്ട ഗോളുകളുമായി ഇന്ത്യൻ താരം ഗ്രേസ് ആണ് കളിയിലെ താരമായത്.

ആദ്യ പകുതിയിൽ തന്നെയാണ് രണ്ടു ഗോളും ഗ്രേസ് നേടിയത്. ഗ്രേസിനെ കൂടാതെ ഇന്ത്യൻ താരങ്ങളായ അഞ്ജു തമാംഗും രത്ന ബാലയും ഇന്ന് ക്രിപ്സയ്ക്കായി ലക്ഷ്യം കണ്ടു.

Exit mobile version